ഗീതാ ശാസ്ത്രം സമസ്ത വേദങ്ങളുടെയും സാരാംശം കുറുക്കി എടുത്ത അമൃത വചനങ്ങളാണ്. ഞാനും ഭഗവാനും രണ്ട് അല്ല ഒന്നാണ് എന്ന് തിരിച്ചറിയാനുള്ള ആ അറിവ് പകർന്ന് തരുന്ന ഒരു സന്ദേശമാണ് ഗീത
ഇന്നത്തെ കാലത്തെ യുവ തലമുറ നേരിടുന്ന അതേ വിഷാദമാണ് യുദ്ധക്കളത്തിൽ അർജുനനും നേരിട്ടത്. ആയുധം താഴെ വെച്ച് തളർന്നിരുന്ന അർജുനൻ ഭഗവാനിൽ ശരണാ ഗതി പ്രാപിച്ചു. എനിക്ക് യോജിച്ച ശരിയായ കർമ്മം എന്തെന്ന് അങ്ങ് ഉപദേശിച്ച് തരണമെന്ന് അപേക്ഷിക്കുന്നു. ഭഗവത് ഗീതയിൽ നമുക്ക് കാണാം പതിനെട്ടാം അധ്യായത്തിൽ വിഷാദം എല്ലാം മാറി യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്ന അർജുനനെ. ഭഗവാന്റെ ഉപദേശത്തിലൂടെ തന്റെ ശരിയായ കർമ്മം എന്തെന്നും അത് എങ്ങനെ വർത്തിക്കണം എന്നുള്ള തിരിച്ചറിവും അർജുനന് ഉണ്ടാവുന്നു.
ഇങ്ങനെ വീണ്ടും ഊർജ്ജസ്വലനായി കർമ്മം ചെയ്യാൻ സാധിച്ചത് ഭഗവാൻ അർജുനന് ഒരു വഴികാട്ടിയായി നിന്നതുകൊണ്ടാണ്. ഭഗവാൻ അർജ്ജുനനിലൂടെ ലോകത്തിനു മുഴുവൻ നൽകിയ സന്ദേശമാണ് ഗീത.
നമ്മൾ ഓരോരുത്തരും ഭഗവാനിൽ പൂർണ്ണമായി ശരണാ ഗതി പ്രാപിച്ച് ഗീതാതത്വം മനസ്സിലാക്കി ജീവിതം നയിക്കണം.
ഇന്ന് നമുക്ക് അത് സാധ്യമായത് ഗീതാ പരിവാർലൂടെ ആണ്.
നമ്മൾ ഓരോരുതരും ഭഗവാന്റെ നിയോഗം കൊണ്ടാണ് ഇതിൽ എത്തിച്ചേർന്നത്.
ഞാൻ 2023 ഇൽ ആണ് ഗീത പരിവാറിനെ കുറിച്ച് അറിയുന്നത്. എന്റെ ജേഷ്ഠസഹോദരൻ ബ്രഹ്മചാരി ദീക്ഷ സ്വീകരിച്ച ആൾ ആണ്. ഒരിക്കൽ കാണാൻ ചെന്നപ്പോൾ ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. വളരെ അകാംഷയോടെ എന്താവും സമ്മാനം എന്ന് ഞാൻ നോക്കി. ഒരു ഭഗവദ് ഗീത ആയിരുന്നു. പേജുകൾ മറിച്ചു നോക്കി, വായിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്. വീട്ടിൽ കൊണ്ടുവന്നു മറ്റു മന്ത്ര പുസ്തകത്തിനൊപ്പം വെച്ചു. വായിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷമത്തോടെ ഇടക്ക് എടുത്തു നോക്കുമായിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം അത്ഭുതം എന്നോണം ആണ് സോഷ്യൽ മീഡിയയിൽ ഗീത പരിവാറിന്റെ പോസ്റ്റ് കാണുന്നത്. അങ്ങനെ ആണ് ഗീത പഠിക്കാൻ ചേർന്നത്. ജേഷ്ഠനിലൂടെ ഭഗവാന്റെ നിയോഗമായി ഞാൻ ഇതിനെ കാണുന്നു.
ഗീതാ പരിവാറിനോടുള്ള അകൈതവമായ നന്ദി അറിയിക്കുവാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു